കളയുമായി ടോവിനോ തോമസ് എത്തുന്നു

കളയുമായി ടോവിനോ തോമസ് എത്തുന്നു

Jul 10, 2020


അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലിസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. യദു പുഷ്‍പാകരനും, രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ദിവ്യ പിള്ള, ലാൽ, മൂർ എന്നിവർ ചേർന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടോവിനോ തന്റെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.



ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം.


Click the Movie button below for more info:
Kala


Tovino Thomas Pictures

COMMENTS




More News