
സിജു വിൽസൺ നായകനാകുന്ന 'മാരീചൻ'
Aug 26, 2020 SKSസിജു വിൽസൺ നായകനാകുന്ന 'മാരീചൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിഖിൽ ഉണ്ണിയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. മാത്യൂസ് തോമസും അനിരുദ്ധും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സിജു വിൽസൺ. മാരീചനിൽ അദ്ദേഹം ചെയ്തിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആണ് എത്തുന്നത്.
ഛായാഗ്രഹണം രൂപേഷ് ഷാജി നിർവഹിക്കുമ്പോൾ എഡിറ്റിംഗ് കിരൺ ദാസ് ചെയ്യുന്നു. ശബ്ദ സംവിധാനം ജിതിൻ ജോസഫ്. പശ്ചാത്തല സംഗീതം ജിഷ്ണു തിലകും അജിത് പ്രകാശും ചേർന്നു നിർവഹിക്കുന്നു. വരയൻ ആണ് സിജു വിൽസൺ വേറിട്ട ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രം. എ ജി പ്രേമചന്ദ്രൻ സത്യം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ജിജോ ജോസഫ് ആണ്. ചിത്രത്തിൽ സിജു വൈദികന്റെ വേഷത്തിലാണ് എത്തുന്നത്. Click the Movie button below for more info:
Mareechan
COMMENTS
More News