‘തീ തുടികളുയരെ..' രമ്യ കൃഷ്ണൻ വീണ്ടും മലയാളത്തിൽ; ആകാശഗംഗ 2 ഗാനം കാണാം.
Oct 28, 2019 NRവിനയൻ ചിത്രം 'ആകാശഗംഗ 2'വിലെ സിത്താര ആലപിച്ച ‘തീ തുടികളുയരെ...’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. രമ്യ കൃഷ്ണനാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ പത്തു ലക്ഷം വ്യൂസ് കടന്നു . ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗജനകവും ആയിരിക്കുമെന്നും സംവിധായകൻ വിനയൻ പറഞ്ഞു.
പുതുമുഖം ആരതിയാണ് നായിക. രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, തെസ്നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് ആകാശഗംഗ 2'വിലെ മറ്റു താരങ്ങൾ.
ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ആകാശഗംഗ 2വിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, കല: ബോബൻ, മേക്കപ്പ്: റോഷൻ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്. Click the Movie button below for more info:
Akashaganga 2
Ramya Krishnan Pictures
COMMENTS
More News