പൃഥ്വിരാജ്  ചിത്രം ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ

Aug 24, 2019 SKS


ഏറെ പ്രതീക്ഷകളുമായി പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ ഇറങ്ങി. ട്രെയിലർ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. വമ്പൻ ഹിറ്റായ ലൂസിഫറിന് ശേഷം തിയേറ്ററിൽ എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്‌സ് ഡേ.


കലാഭവൻ ഷാജോൺ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ്. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ.


പ്രസന്ന, ധർമജൻ ബോൾഗാട്ടി, വിജയ രാഘവൻ, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, അയ്‌മ റോസ്മി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓണത്തിന് പ്രദർശനത്തിന് എത്തും. Click the Movie button below for more info:
Brothers Day


COMMENTS




More News