
ഡ്രൈവിംഗ് ലൈസൻസിലെ 'ഞാൻ തേടും പൊൻ താരം...' എന്നാ ഗാനം ഇന്ന് റിലീസ് ചെയ്യും
Nov 26, 2019 SKSപ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസിലെ 'ഞാൻ തേടും പൊൻ താരം... ' എന്നാ ഗാനം ഇന്ന് റിലീസ് ചെയ്യും. ഒരിക്കൽക്കൂടി പൃഥ്വിരാജ് നായകനും നിർമ്മാതാവുമായി എത്തുന്ന മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസ്. ആദ്യ മേക്കിങ് വീഡിയോ പുറത്തുവന്നപ്പോൾ വീഡിയോയ്ക്ക് വളരെയധികം സ്വീകാര്യത ലഭിച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ സിനിമയുടെ നിർമ്മാണം. പൃഥ്വിയുടെ ഭാര്യ സുപ്രിയയും സഹ നിർമ്മാതാവാണു. സംവിധായകൻ ലാലിൻറെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ഡിസംബർ 20ന് ഡ്രൈവിംഗ് ലൈസൻസ് തിയേറ്ററിലെത്തും. Click the Movie button below for more info:
Driving Licence
COMMENTS
More News