രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ മ്യൂസിക്കല്‍ ചെയര്‍ നീസ്ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ 'മ്യൂസിക്കല്‍ ചെയര്‍' നീസ്ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു.

Jul 9, 2021 NR


25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങിയ വിപിന്‍ ആറ്റ്ലിയുടെ ''മ്യൂസിക്കല്‍ ചെയര്‍' നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. മരണത്തെ ഭയമുള്ള മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണഭയത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയില്‍ പറയുന്നത്.


സ്‌പൈറോഗൈറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു,വിപിന്‍ ആറ്റ്ലി എന്നിവര്‍ ചേര്‍ന്നാണ്് ചിത്രത്തിന്റെ നിര്‍മാണം.ഹോംലി മീല്‍സ്, ബെന്‍, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്ലിയാണ് സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.


വിപിന്‍ ആറ്റ്ലിയാണ് പ്രധാന കഥപാത്രമായ മാര്‍ട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. അലന്‍ രാജന്‍ മാത്യു,ജയ,എന്നിവരാണ് മറ്റു താരങ്ങള്‍. ഈ സിനിമയുടെ ഛായാഗ്രഹണം സാജിദ് നാസര്‍ നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം-സുനില്‍ ജോര്‍ജ്. Click the Movie button below for more info:
Musical Chair


COMMENTS




More News