മെഗാസ്റ്റാർ മമ്മൂട്ടി കപ്പേളയുടെ ടീസർ പുറത്തിറക്കി
Mar 5, 2020 SKSകപ്പേളയുടെ ടീസർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിന്റെ ടീസർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ അനാവരണം ചെയ്തത്. ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കപ്പേള. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിരുന്നു.
പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹെലനോടൊപ്പം തന്നെ മുത്തോനിലൂടെ ഏറെ നിരൂപക പ്രശംസ നേടിയ റോഷനും,ശ്രീനാഥ് ഭാസിയും പ്രധാനവേഷത്തിൽ എത്തുന്നു. സുധി കോപ്പ, തൻവി റാം, നില്‍ജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം.ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിർമിക്കുന്നത്. Click the Movie button below for more info:
Kappela
COMMENTS
More News