ആവേശമുണർത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ വണ്ണിന്റെ ടീസർ പുറത്തിറങ്ങി

ആവേശമുണർത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ വണ്ണിന്റെ ടീസർ പുറത്തിറങ്ങി

Feb 20, 2020 SKS


ആവേശമുണർത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ വണ്ണിന്റെ ടീസർ പുറത്തിറങ്ങി. ടീസറില്‍ മമ്മൂക്കയുടെ മുഖ്യമന്ത്രി വേഷം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. തെലുങ്ക് ചിത്രം യാത്രക്ക് ശേഷം മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന മറ്റൊരു ചിത്രംകൂടിയാണ് 'വൺ'. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്.



ജോജു ജോര്‍ജ്ജും മുരളി ഗോപിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബാലചന്ദ്ര മേനോന്‍, രഞ്ജിത്ത്, സലീംകുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ മാത്യൂ തോമസ്, ഗായത്രി അരുണ്‍, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


ബോബിയും സഞ്ജയും ചേർന്നാണ് ആണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഇച്ഛയിസ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീലക്ഷ്മി ആണ് ചിത്രം നിർമിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപിസുന്ദർ സംഗീതമൊരുക്കുന്നു. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ചിത്രസംയോജനം നിഷാദ് യൂസഫാണ് നിർവഹിക്കുന്നത്. കടയ്ക്കൽ രാമചന്ദ്രന് വേണ്ടി നമ്മൾ വിഷു വരെ കാത്തിരിക്കണം. Click the Movie button below for more info:
One


Mammootty Pictures

COMMENTS




More News