മാമാങ്കത്തിലെ വണ്ടർ ബോയായി മാസ്റ്റർ അച്യുതൻ ; കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ കാണാം.

മാമാങ്കത്തിലെ വണ്ടർ ബോയായി മാസ്റ്റർ അച്യുതൻ ; കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ കാണാം.

Nov 30, 2019 NR


മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം "മാമാങ്കം" ഡിസംബർ 12ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. 55 കോടിയോളം മുതൽമുടക്കിൽ കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാസ്റ്റർ അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ചാവേറായാണ് അച്യുതൻ ചിത്രത്തിൽ എത്തുന്നത്.



ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. Click the Movie button below for more info:
Mamangam


COMMENTS




More News