അങ്കത്തട്ടിൽ മാമാങ്കം ; മേക്കിങ് വിഡിയോ പുറത്തിറങ്ങി.

അങ്കത്തട്ടിൽ മാമാങ്കം ; മേക്കിങ് വിഡിയോ പുറത്തിറങ്ങി.

Oct 25, 2019 NR


മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. ചിത്രത്തിന്‍റെ മേക്കിംഗ് വിഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട മൂക്കുത്തി എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.



എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയെറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്‌ലാന്‍, അനു സിത്താര, സുദേവ് നായര്‍, ഇനിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. തന്‍റെ കഥാപാത്രത്തിന് പേരില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്. Click the Movie button below for more info:
Mamangam


COMMENTS




More News