കെട്ട്യോളാണ് എന്റെ മാലാഖ... ആദ്യ പ്രെമോ പുറത്തിറങ്ങി

'കെട്ട്യോളാണ് എന്റെ മാലാഖ'... ആദ്യ പ്രെമോ പുറത്തിറങ്ങി

Nov 6, 2019 SKS


ആസിഫ് അലി നായകനാകുന്ന 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന്റെ പ്രെമോ പുറത്തിറങ്ങി. നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ്.വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക.



ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. ബേസിൽ ജോസഫ്, ഡോ. റോണി, രവീന്ദ്രൻ, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്‌ന സിബി, ജോർഡി, സന്തോഷ് കൃഷ്ണൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഏജി പീറ്റർ തങ്കം ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. അഭിലാഷ് എസ്. ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. Click the Movie button below for more info:
Kettiyolaanu Ente Malakha


COMMENTS




More News