കാക്ക കരുണനായി കലാഭവൻ ഷാജോൺ

കാക്ക കരുണനായി കലാഭവൻ ഷാജോൺ

Oct 2, 2022 NR



തന്റെ കരിയറിന്റെ തുടക്കം മുതൽ എത്ര പോലീസ് വേഷങ്ങൾ ചെയ്തു എന്ന് കലാഭവൻ ഷാജോണിനോട് ചോദിച്ചാൽ അതിന് ഉത്തരം ലഭിക്കുവാൻ സാധ്യതയില്ല. പല തരത്തിലുള്ള പോലീസുകാരെ അവതരിപ്പിച്ച് മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ഷാജോൺ. 'ദൃശ്യം' എന്ന ചിത്രത്തിൽ ഷാജോൺ അവതരിപ്പിച്ച പോലീസ് കോൺസ്റ്റബിൾ കഥാപാത്രം മലയാള സിനിമ ഉള്ളിടത്തോളം കാലം ചർച്ച ചെയ്യുമെന്നതിൽ തർക്കമില്ല. അത്രയ്ക്ക് ക്രൂക്ക്ഡ് ആയ സഹദേവൻ എന്ന കഥാപാത്രത്തെ വളരെയധികം ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു ഷാജോൺ.


അതിന് ശേഷവും ഷാജോൺ നെഗറ്റീവും പോസറ്റീവുമായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു കുറച്ചു കാലത്തേക്ക് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാതെ മറ്റ് കഥാപാത്രങ്ങളിലേക്ക് കുറച്ചു കൂടി ഫോക്കസാവാം എന്ന് തീരുമാനിച്ചതിന് ശേഷമാണ് ഇനി ഉത്തരം എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രമായ കാക്ക കരുണനെ അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രത്തെയാണ് ചെയ്യേണ്ടതെന്ന് അറിയിച്ചപ്പോൾ സ്നേഹപൂർവ്വം ആദ്യം അത് നിരസിക്കുകയായിരുന്നു പിന്നീട് സംവിധായകൻ സുധീഷ് രാമചന്ദ്രന്റെ നിർബന്ധത്തിൽ വഴങ്ങി കഥകേൾക്കാൻ ഇരിക്കുകയും ഒറ്റയിരിപ്പിൽ തന്നെ കഥ കേട്ടതിന് ശേഷം ഏറെ പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഷാജോൺ തയ്യാറാവുകയായിരുന്നു എന്നാണ് അണിയറ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.


എഴുത്ത് സഹോദരങ്ങളായ രഞ്ജിത്ത് ഉണ്ണിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ ഷാജോൺ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തകൾ നിറഞ്ഞതാണെന്നു നിസ്സംശയം പറയാം. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ പ്രേക്ഷകർക്ക് തീയറ്ററിൽ കാണാം. ഏറെ വ്യത്യസ്തതയുള്ള ഷാജോണിന്റെ കാക്ക കരുണനായുള്ള കാത്തിരിപ്പിലാണ് കേരളക്കരയിപ്പോൾ....


ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. അപർണ്ണ ബാലമുരളിയാണ് "ഇനി ഉത്തരം" സിനിമയിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ. Click the Movie button below for more info:
Ini Utharam


COMMENTS




More News