മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ രസകരം.

'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ രസകരം.

Oct 5, 2022 NR


രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസൻ. "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ രസകരം.


വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന ചിത്രം നവംബർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണത്തിന്മുൻപ് നേരത്തെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ അത് വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലിൽ എന്നമട്ടിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ പോസ്റ്റ് വിനീത് ശ്രീനിവാസൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തതാണ് പിന്നീട് ആരാധകർ ഏറ്റെടുത്തത്.


അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് മറക്കുവാൻ കഴിയില്ല കാരണം സലിംകുമാർ എന്ന നടന്റെ കരിയറിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമായിരുന്നു ലാൽജോസിന്റെ സംവിധാനത്തിൽ സൂപ്പർ ഹിറ്റായിമാറിയ മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി . എന്നാൽ ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം അറിയണമെങ്കിൽ റിലീസു വരെ കാത്തിരുന്നെ പറ്റു. അതിനെക്കുറിച്ച് ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.


വിമൽ ഗോപാലകൃഷ്ണനും അഭിനവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിലും നിർവഹിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. Click the Movie button below for more info:
Mukundan Unni Associates


COMMENTS




More News