'ഞാൻ ഒരാളെ കൊന്നു സാറേ'...'ഇനി ഉത്തരം' ട്രെയ്‌ലർ
Sep 14, 2022 NRനാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തു ഇറങ്ങി. അപർണയുടെ മികച്ച പ്രകടനം തന്നെ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം'.
എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.
എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.
എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ. Click the Movie button below for more info:
Ini Utharam
Aparna Balamurali Pictures
COMMENTS
More News