ആസിഫ് അലിയുടെ മഹേഷും മാരുതിയും ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആസിഫ് അലിയുടെ 'മഹേഷും മാരുതിയും' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Aug 25, 2020 SKS


ആസിഫ് അലി നായകനാകുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് പുറത്തിറക്കി. സേതു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ളരാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഎസ്‍എൽ ഫിലിം ഹൗസുമായി ചേർന്ന് മണിയൻപിള്ള രാജുവാണ്.



നിസാം ബഷീർ സംവിധാനം ചെയ്ത കെട്ട്യോളാണെന്റെ മാലാഖയാണ് ആസിഫിന്റേതായി ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞേൽദോ' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ലോക്ക്ഡൗൺ പ്രതിസന്ധി മൂലം റിലീസ് ചെയ്യാൻ കഴിയാതെയിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണിതും. മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടൻ ബ്ലോ​ഗാണ് സേതു സംവിധാനം ചെയ്ത ചിത്രം. Click the Movie button below for more info:
Maheshum Maruthiyum


COMMENTS




More News