25 കോടി ബജറ്റില്‍ ഫഹദിന്റെ 'മാലിക്' ഒരുങ്ങുന്നു
Sep 4, 2019 SKSടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന ചിത്രം മാലിക് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങി. നിമിഷ സജയന്‍ ആണ് നായിക. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ടേക്ക് ഓഫ്. ഫഹദും പാര്‍വതി തിരുവോത്തും ആസിഫ് അലിയും അഭിനയിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. മഹേഷ് നാരായണന്‍ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ്.
25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് ആണ് മാലിക്കിന്റെ ക്യാമറ, സുഷിന്‍ ശ്യാം സംഗീതം, അന്‍വര്‍ അലി ഗാനരചന നിര്‍വഹിക്കുന്നു.കല സംവിധാനം ദേശിയ അവാർഡ് ജേതാവ് സന്തോഷ് രാമൻ നിർവഹിക്കുന്നു. Click the Movie button below for more info:
Malik
Fahadh Faasil Pictures
COMMENTS
More News