മഹേഷിന്റെ പ്രതികാരം കൂട്ടുകെട്ടിൽ ജോജി ഒരുങ്ങുന്നു

മഹേഷിന്റെ പ്രതികാരം കൂട്ടുകെട്ടിൽ ജോജി ഒരുങ്ങുന്നു

Oct 3, 2020 SKS


മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീപ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് പുറത്ത് വിട്ടു. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണു ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.



ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം. ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കുമ്പോൾ ചിത്രസംയോജനം കിരൺ ദാസ് ചെയ്യുന്നു. ചിത്രത്തിൽ ഫഹദിനെ കൂടാതെ ജോജു ജോർജ്ജും, ദിലീഷ് പോത്തനും പ്രധാന വേഷം പങ്കിടുന്നു. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും. Click the Movie button below for more info:
Joji


COMMENTS




More News