ചന്തു നാഥ് പോലീസ് വേഷത്തിൽ - ഇനി ഉത്തരം
Sep 30, 2022 NRഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ലെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു. സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നാൽ അതിന് ശേഷം എല്ലാം കാണുന്നയാളുടെ കൈയ്യിലാണ് അവർ തള്ളിക്കളഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.
ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവർ മോശമാക്കി കാണിക്കാൻ ശ്രമിച്ച സിനിമകൾ വിജയമായിട്ടുണ്ട് റിവ്യൂകളുടെ അപ്പുറത്തേക്ക് കോമൺമാൻ എന്ന വിഭാഗമാണ് സിനിമയെ വിജയ്പ്പിക്കുന്നത്. പ്രമോഷൻ എന്തായാലും ചെയ്യണം. പക്ഷേ, പ്രേക്ഷകർ സിനിമയെ ഒഴിവാക്കിയാൽ പിന്നെ ഒന്നും ചെയ്യാനില്ല പ്രേക്ഷകരാണ് സിനിമയുടെ എല്ലാം .ചന്തു തന്റെ സിനിമയോടുള്ള കാഴ്ച്ചപ്പാട് കൃത്യമായി പറയുന്നു. പതിനെട്ടാം പടി, മാലിക്ക്, 21 ഗ്രാംസ്, ത്രയം, ട്വൽത്ത് മാൻ, റാം, സിബിഐ 5, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും ചന്തുനാഥ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ നിർമിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ Click the Movie button below for more info:
Ini Utharam
COMMENTS
More News