അയ്യപ്പനും കോശിയും തകർപ്പൻ ടീസർ പുറത്തിറങ്ങി

അയ്യപ്പനും കോശിയും തകർപ്പൻ ടീസർ പുറത്തിറങ്ങി

Jan 11, 2020 SKS


ബിജു മേനോനും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ബിജു മേനോനും എത്തുന്നു. അനാർക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. അന്നാ രേഷ്മാരാജൻ, സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.



അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ കഥാപാത്രമായ അയ്യപ്പന്‍ നായരെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളും. ഇവര്‍ തമ്മിലുണ്ടാകുന്ന നിയമപ്രശ്നമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ചെറിയ നിയമലംഘനവും, രണ്ടുപേരുടെയും സ്വഭാവത്തിലെ പ്രത്യേകതകള്‍കൊണ്ട് അതൊരു വലിയ സംഘര്‍ഷത്തിലേക്ക് പോകുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ അയ്യപ്പനും കോശിയും എന്ന സിനിമ.


ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ജേക്‌സ് ബിജോയ്. ആക്ഷന്‍ ഡയറക്ഷന്‍ രാജശേഖര്‍, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളില്‍ എത്തിക്കും. Click the Movie button below for more info:
Ayyappanum Koshiyum


COMMENTS




More News