അനുഗ്രഹീത ആന്റണി പുതിയ പോസ്റ്റർ ഇറങ്ങി

അനുഗ്രഹീത ആന്റണി പുതിയ പോസ്റ്റർ ഇറങ്ങി

Aug 22, 2019 SKS


സണ്ണി വെയ്ൻ നായകനായി അഭിനയിക്കുന്ന മലയാള ചിത്രമായ അനുഗ്രഹീത ആന്റണി സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖം ഗൗരി ആണ് നായിക. തൃഷയുടെ ചെറുപ്പകാലം അഭിനയിച്ചു 96 എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നവാഗതനായ പ്രിൻസ്ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.ജിഷ്ണു നായർ, അശ്വിൻ പ്രകാശ് എന്നിവർ ചേർന്നാണ് ആണ് ഈ ചിത്രം രചിക്കുന്നത്. മനു മഞ്ചിത്തിന്റെ വരികൾക്കു ഈണം നൽകുന്നത് അരുൺ മുരളീധരൻ ആണ്. ലക്ഷ്യ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ എം ഷിജിത് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനം ചിത്രം തീയേറ്ററുകളിലേക്കു എത്തും. Click the Movie button below for more info:
Anugrahithan Antony

COMMENTS




More News